ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നിയന്ത്രണങ്ങള്‍ ഡിജിസിഐ അംഗീകരിച്ച കാര്‍ഗോ വിമാനങ്ങള്‍ക്ക് ബാധകമല്ല.