ന്യൂഡൽഹി: വോട്ടെണ്ണലിന് അഞ്ചു ദിവസം മാത്രം നിൽക്കെ കേന്ദ്രത്തിൽ ബിജെപി ഇതര മുന്നണി ചർച്ചകൾ സജീവമാക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിയകാഴ്ച നടത്തിയ നായിഡു ലഖ്നൗവിലെത്തി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ കണ്ടു. BSP അധ്യക്ഷ മായാവതിയുമായും നായിഡു കൂടിക്കാഴ്ച നടത്തുന്നുണ്ട്.