മഹാരാഷ്ട്രാ മഹാസഖ്യത്തിന്റെ 'മതേതരത്വം': ഇംഗ്ലീഷിൽ രണ്ടു തവണ; മറാത്തിയിൽ കാണാനില്ല
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ന ശിവസേനയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ട മുന്നണി മതനിരപേക്ഷതയുടെ പേരില്‍ ആണയിടുന്നുവെന്നതാണ് പൊതുമിനിമം പരിപാടിയുടെ സവിശേഷത
മഹാരാഷ്ട്രയിലെ ശിവസേന- എൻസിപി- കോൺഗ്രസ് ത്രികക്ഷി സർക്കാരിന്റെ പൊതുമിനിമം പരിപാടിയുടെ ആമുഖത്തിൽ മതേതരത്വം എന്ന വാക്ക് ആവർത്തിച്ചിരിക്കുന്നത് രണ്ടുതവണ. എന്നാൽ മറാത്തി ഭാഷയിലുള്ള പൊതുമിനിമം പരിപാടിയിൽ ഈ വാക്ക് കാണാനുമില്ല.
2/ 5
മതേതരത്വ സർക്കാരാണെന്ന് ഉറച്ചുപറയാതെ, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നാണ് പൊതുമിനിമം പരിപാടിയുടെ ആമുഖത്തിൽ പറയുന്നത്.
3/ 5
ഭാഷ, ജാതി,മത വേർതിരിവുകളുണ്ടാകില്ലെന്ന് മറാത്തി ഭാഷയില്‍ പറയുന്നു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും വാഗ്ദാനമുണ്ട്.
4/ 5
ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപാണ് ശിവസേന, എൻസിപി, കോൺഗ്രസ് നേതാക്കൾ സംയുക്തമായി മഹാവികാസ് അഘാഡിയുടെ പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചത്.
5/ 5
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ന ശിവസേനയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ട മുന്നണി മതനിരപേക്ഷതയുടെ പേരില്‍ ആണയിടുന്നുവെന്നതാണ് പൊതുമിനിമം പരിപാടിയുടെ സവിശേഷത.