ന്യൂഡൽഹി: കോൺഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. കോൺഗ്രസ് ബൊഫോഴ്സ് അഴിമതിയിൽ പ്രതിസ്ഥാനത്തായിരുന്നു. ഇപ്പോൾ ബിജെപി റഫേൽ ഇടപാടിൽ ആരോപണം നേരിടുന്നു.
2/ 4
മോദി സർക്കാർ നോട്ട് അസാധുവാക്കലും ജി.എസ്.ടിയും നടപ്പാക്കിയ രീതി ചെറുകിട വ്യവസയാങ്ങളെ തകർത്തതായും മായാവതി പറഞ്ഞു. ഇത് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്നും മായാവതി കുറ്റപ്പെടുത്തി.
3/ 4
അടുത്തകാലത്തായി ബിജെപി സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്ന് ബി.എസ്.പി അധ്യക്ഷ പറഞ്ഞു.
4/ 4
ഒഡീഷയിലെ ഭുവനേശ്വറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.