നാഗർകോവിൽ നഗരത്തിൽ പോത്തീസിന് മുന്നിലായി ഇന്നലെയാണ് സംഭവം. രാഹുൽ ഗാന്ധിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ കോൺഗ്രസുകാർ ബിജെപി ഓഫീസിനു മുന്നിൽ എത്തി ഓഫീസ് ഉപരോധിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിന് കാരണമായി. തുടർന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി.