ന്യൂഡൽഹി: കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചയാൾ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജൻസിയിലെ റെസ്റ്റോറന്റ് അണുവിമുക്തമാക്കാൻ നടപടി തുടങ്ങി. ഫെബ്രുവരി 28നാണ് രോഗം സ്ഥിരീകരിച്ചയാൾ ഇവിടെനിന്ന് ഭക്ഷണം കഴിച്ചത്. ഈ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് 14 ദിവസം ക്വാറണ്ടൈനിൽ കഴിയാനും ഹോട്ടൽ അധികൃതർ നിർദ്ദേശം നൽകി. കൂടാതെ, ഈ ദിവസം പുറത്തുനിന്ന് ഹോട്ടലിൽ എത്തിയവരോടും അവിടെ താമസിച്ചിരുന്നവരോടും നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.