ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ഓർമ്മപ്പെടുത്തുന്ന കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 23 വയസ്. 1999 മേയ് മുതൽ ജൂലൈ വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാക്സ്ഥാനു മേൽ വിജയം നേടിയത്. ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവിൽ, ജൂലൈ 26നു കാർഗിലിൽ മലനിരകളിൽ ഇന്ത്യൻ ത്രിവർണ പതാക പാറി. ഇന്ത്യൻ വിജയത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമയിലാണ് ജൂലായ് 26-‘കാർഗിൽ വിജയദിവസ’മായി രാജ്യം ആചരിക്കുന്നത്. കാർഗിൽ യുദ്ധഭൂമിയിൽ ശത്രുവിനെതിരെ ആത്യന്തികമായ വിജയം നേടി ത്രിവർണ്ണ പതാക നാട്ടിനിൽക്കുന്ന വീരസൈനികർ കാർഗിൽ വിജയ ദിവസം ആഘോഷിച്ച് ഇന്ത്യൻ ആർമി കാർഗിലിൽ ഇന്ത്യൻ പട്ടാളം അന്തിമ വിജയം നേടിയെടുത്തതിന്റെ നാൾ വഴികൾ കാർഗിലിലെ യുദ്ധഭൂമിയിൽ നിന്നുള്ള ഇന്ത്യൻ സൈനികരുടെ ഒരു പഴയ ചിത്രം