നാഗർകോവിൽ: കേരളത്തിൽ ശത്രുക്കള്‍. തമിഴ്നാട്ടില്‍ തോഴന്മാര്. ഒരു സ്ഥാനാർത്ഥിക്കായി സിപിഎമ്മും കോൺഗ്രസും വോട്ടുതേടി ഒന്നിച്ചിറങ്ങിയ കാഴ്ചയാണ് കന്യാകുമാരിയിൽ. കളിയിക്കാവിളവരെ പൊരിഞ്ഞ പോരാട്ടം. അവിടം വിട്ട് കന്യാകുമാരി ജില്ലയിലേക്കു കടന്നാല്‍ ഒന്നിച്ച്. ചുവരെഴുത്തില്വരെ കാണുന്ന കൗതുകം രസകരമാണ്. ഊരമ്പിലും ചെങ്കവിളയുമൊക്കെ റോഡിന്റെ ഒരുവശം കേരളമെങ്കില്‍ മറുഭാഗം തമിഴ്നാട്. ഒരു വശത്തെ ശത്രുക്കള്‍ മറുവശത്ത് ബന്ധുക്കള്‍. ഈ വൈരുദ്ധ്യം രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രശ്നമല്ല. ഡിഎംകെ നയിക്കുന്ന മുന്നണിയിലാണ് തമിഴ്നാട്ടില്‍ സിപിഎമ്മും സിപിഐയും. കോണ്‍ഗ്രസിന്റെ വസന്ത്കുമാറാണ് കന്യാകുമാരി മണ്ഡലത്തിലെ സ്ഥാനാര്‍ഥി.