ന്യൂഡൽഹി: കൊൽക്കത്തിയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചുകൊണ്ട് ഉംഫുൻ ചുഴലിക്കാറ്റ് കര തൊട്ടു. മണിക്കൂറിൽ 160-170 കി.മീ. വേഗത്തിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും തീരദേശത്ത് പെയ്യുന്നുണ്ട്. വൈകിട്ട് ഏഴുമണിയോടെയാണ് ഉംഫുൻ കരയിൽ പ്രവേശിച്ചത്.
2/ 10
ബംഗാളില്‍ മൂന്നുപേര്‍ക്കും ഒഡീഷയില്‍ രണ്ടുപേര്‍ക്കും ചുഴലിക്കാറ്റില്‍ ജീവന് നഷ്ടമായി. ബംഗാളിലെ ഹൌറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ് മരിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്.
3/ 10
കൊൽക്കത്തയിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നോർത്ത് 24 പർഗാനാസിൽ 5500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.
4/ 10
ശക്തമായ കാറ്റും മഴയും നാലുമണിക്കൂർ കൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പശ്ചിമബംഗാളിലെ അഞ്ചുലക്ഷം പേരെയും ഒഡീഷയിലെ അരലക്ഷം പേരെയും സൈക്ലോൺ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
5/ 10
ബംഗാളിലും ഒഡീഷയിലും ഉംഫുൻ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുകയാണ്. ബംഗാളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. മിക്ക ഇടത്തും വാർത്ത വിനിമയ ബന്ധങ്ങൾ താറുമാറായിട്ടുണ്ട്.
6/ 10
കൊൽക്കൊത്തയിൽ പലയിടത്തും കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി.
7/ 10
വ്യാഴായ്ച ഉച്ചയോടെ മാത്രമേ കാറ്റിന്റെ വേഗം കുറയു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍
8/ 10
ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളെയാണ് ഒഡീഷയിലും പശ്ചിമബംഗാളിലുമായി വിന്യസിച്ചിട്ടുള്ളത്
9/ 10
അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്
10/ 10
കൊൽക്കൊത്തയിൽ പലയിടത്തും കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി.