ഒഡിഷയിലെ പുരിയിൽ ആഞ്ഞടിച്ച ചുഴലി കൊടുങ്കാറ്റിൽ ഇതുവരെ ആറുപേർ കൊല്ലപ്പെട്ടു പുരിയിലെ ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി കെട്ടിടങ്ങൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളവും അടച്ചു 1999ൽ ഉണ്ടായതിനു ശേഷമുള്ള ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഫോനി ചുഴലിക്കാറ്റ് ഫോനിയെ തുടർന്ന് കനത്ത മഴയുണ്ടാകുമെന്നും കടലിൽ അസാധാരണമായ സാഹചര്യം ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് മണിക്കൂറിൽ 200 മുതൽ 240 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്നാണ് റിപ്പോർട്ട് കടുത്ത ചുഴലിക്കാറ്റിനെ തുടർന്ന് ഒഡിഷയിൽ ശക്തമായ മണ്ണിടിച്ചിലും ഉണ്ടായി മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു ഒഡിഷയിലെ 13 ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു