വായു ചുഴലിക്കാറ്റ് ഒമാൻ തീരം ലക്ഷ്യമാക്കി നീങ്ങുന്നു. ഗുജറാത്ത് തീരത്ത് വൻ നാശം വിതയ്ക്കുമെന്ന് കരുതിയ വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം മാറിയതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഗുജറാത്തിൽ സംഭവിച്ചില്ല. എന്നാൽ ശക്തമായ മഴ സംസ്ഥാനത്ത് ലഭിച്ചു.
2/ 5
മുന്നറിയിപ്പിനെ തുടർന്ന് അടച്ച ഗുജാറാത്തിലെ വിമാനത്താവളങ്ങൾ ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പാകിസ്ഥാനിലെ കറാച്ചിയിലും വായുവിന്റെ സഞ്ചാരപഥം മൂലം പ്രശ്നങ്ങൾ നേരിട്ടില്ല.
3/ 5
വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്. ഒമാന്‍ തീരത്തിന് സമീപത്തേക്കാണ് വായു ഗതി മാറിയിരിക്കുന്നത്.
4/ 5
അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
5/ 5
തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവയുടെ വലിയൊരു സംഘത്തെയും ഗുജറാത്തിൽ വിന്യസിച്ചിരുന്നു. ഉച്ചയോടെ ഗുജറാത്ത് തീരം തൊടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രവചനം.