പശ്ചിമ ബംഗാളിൽ ദുരന്തം വിതച്ച് വീശിയടിച്ച് ഉംഫുൻ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് 190 വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത് കൊൽക്കത്തയിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. കാറ്റിലും തുടർന്നുണ്ടായ ശക്തമായ മഴയിലും കൊൽക്കത്ത എയർപോർട്ട് വെള്ളത്തിൽ മുങ്ങിയ നിലയിലാണ് വെള്ളത്തിൽ മുങ്ങിയ റൺവേയുടെയും എയർപോർട്ട് പ്രദേശത്തിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ് വിമാനങ്ങൾക്ക് കേടുപാടുകള്‍ അടക്കം കനത്ത നാശനഷ്ടമാണ് ഉംഫുൻ കൊൽക്കത്തയിൽ വരുത്തി വച്ചിരിക്കുന്നത് ശക്തമായ കാറ്റിലും മഴയിലും കൊൽക്കത്തയിലെ കൊല്‍ക്കത്തയില്‍ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു. 12 പേർക്ക് ജീവൻ നഷ്ടമായതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിട്ടുണ്ട് വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് ഉംഫുൻ കരയിലേക്ക് പ്രവേശിച്ചത്. ബംഗാളിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിലാണ് വീശിയത്. ബംഗാളിൽ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം