വിവാഹശേഷം ജീൻസ് ധരിക്കുന്നത് (wearing jeans clothing) തടഞ്ഞ ഭർത്താവിനെ യുവതി കുത്തിക്കൊന്നു. ശനിയാഴ്ച രാത്രി പുഷ്പ ഹെംബ്രോം എന്ന യുവതി ജീൻസ് ധരിച്ച് ഗ്രാമത്തിൽ നടന്ന ഒരു മേള കാണാൻ പോയി. വീട്ടിലേക്ക് മടങ്ങിയെത്തിയതും ദമ്പതികൾ തമ്മിൽ വസ്ത്രധാരണത്തെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കം ഉണ്ടാവുകയും വിവാഹശേഷം ജീൻസ് ധരിച്ചത് എന്തുകൊണ്ടാണെന്ന് ഭർത്താവ് ഭാര്യയെ ചോദ്യം ചെയ്യുകയും ചെയ്തു