ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽനിന്ന് മുസ്ലീങ്ങളെ സ്ഥാനാർത്ഥിയാക്കാത്തതിനെതിരെ കോൺഗ്രസ് അധ്യക്ഷന് മുൻ ഡെപ്യൂട്ടി സ്പീക്കറുടെ കത്ത്.
2/ 3
ഡൽഹി നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ ഷോയ്ബ് ഇക്ബാലാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. ഡൽഹി കോൺഗ്രസിൽ അഞ്ചുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അഞ്ച് മുൻ മുസ്ലീം എംഎൽഎമാരിൽ ഒരാൾക്ക് സീറ്റ് നൽകണമെന്നാണ് ആവശ്യം.
3/ 3
ഷൊയ്ബ് ഇക്ബാലിന് പുറമെ മാട്ടിൻ അഹമ്മദ്, ഹാറൂൺ യൂസഫ്, ഹസൻ അഹമ്മദ്, ആസിഫ് മൊഹമ്മദ് ഖാൻ എന്നിവരിൽ ഒരാളെ പരിഗണിക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്. ചാന്ദ്നി ചൌക്കിലോ, നോർത്തീസ്റ്റ് മണ്ഡലത്തിലോ സീറ്റ് നൽകണമെന്നതാണ് ഇവരുടെ ആവശ്യം.