ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ശിവ് വിഹാറിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ കലാപകാരികൾ അഴിഞ്ഞാടുന്നു. എതിർ വിഭാഗക്കാരുടെ വീടുകളും വാഹനങ്ങളും വ്യാപകമായി തീയിട്ടു നശിപ്പിക്കുന്നു. ഇതിനിടയിലാണ് ശിവ് വിഹാർ സ്വദേശിയായ പ്രേംകാന്ത് ബാഗൽ എന്ന 29കാരൻ തന്റെ അയൽവീട്ടിൽ തീപിടുത്തം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.