ഹൈദരാബാദ്: വെറ്റിനറി വനിതാ ഡോക്ടറ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയുടെ ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചു. കേസിലെ രണ്ടാം പ്രതിയായ ചിന്തകുന്ത ചെന്നകേശവുലുവിന്റെ ഭാര്യയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ചെന്നകേശവുലുവിന്റെ ഭാര്യ രേണുക മെഹബൂബ് നഗറിലെ സർക്കാർ ആശുപത്രിയിലാണ് പ്രസവിച്ചത്. കുട്ടി ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.