ന്യൂഡൽഹി: മോദി ജയിച്ചുകഴിഞ്ഞുവെന്ന് അതുകൊണ്ട് വോട്ട് ചെയ്യേണ്ടതില്ലെന്നും പറഞ്ഞുവരുന്നവരുടെ കെണിയിൽ വീഴരുതെന്ന് പ്രധാനമന്ത്രി. എല്ലാവരും വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തണമെന്ന് വരാണസിയിൽ പ്രധാനമന്ത്രി പറഞ്ഞു.
2/ 4
'വോട്ട് എല്ലാവരുടെയും അവകാശമാണ്. അത് എല്ലാവരും ഉപയോഗിക്കണം'- നരേന്ദ്ര മോദി പറഞ്ഞു. വരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
3/ 4
തെരഞ്ഞെടുപ്പ് നടക്കുമുമ്പുതന്നെ മോദി ജയിച്ചെന്ന തരത്തിലുള്ള അന്തരീക്ഷമാണ് ചിലർ സൃഷ്ടിക്കുന്നത്. വോട്ട് ചെയ്തില്ലേലും കുഴപ്പമില്ലെന്ന് ഇത്തരക്കാർ പ്രചരിപ്പിക്കുന്നു. ഇവരുടെ കെണിയിൽ വീഴരുതെന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
4/ 4
മുതിർന്ന എൻഡിഎ, ബിജെപി നേതാക്കൾക്കൊപ്പം എത്തിയാണ് നരേന്ദ്ര മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.