ഇന്ത്യൻ നിർമിത ടാബിൽ ചരിത്രത്തിൽ ആദ്യമായി പേപ്പർരഹിത ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. സാധാരണയായി ധനമന്ത്രിമാർ പാർലമെന്റിൽ കൊണ്ടു വരാറുള്ള ബജറ്റ് പെട്ടിക്ക് പകരം ടാബുമായാണ് നിർമ്മല സിതാരാമൻ ബജറ്റ് അവതരണത്തിന് എത്തിയത്.(Image Credit: Twitter/ ANI)
2/ 5
രാജ്യത്തിന്റെ കോവിഡ് പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി കോവിഡ് വാക്സിനായി 35,000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. രണ്ട് കോവിഡ് വാക്സിനുകൾ കൂടി ഉടന്‍ എത്തുമെന്നും അറിയിച്ചു. (Image Credit: Twitter/ ANI)
3/ 5
ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവണ്മെന്റ് മാക്സിമം ഗവേര്‍ണന്‍സ് തുടങ്ങി ആറ് മേഖലകൾക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്. (Image Credit: Twitter/ ANI)
4/ 5
ആരോഗ്യമേഖലയെ ശക്തമാക്കാൻ ആറു വർഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചു. (Image Credit: Rashtrapati Bhavan)
5/ 5
കർഷകർക്ക് മിനിമം താങ്ങുവില ബജറ്റിൽ ഉറപ്പു നൽകി. കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു. കർഷകർക്കായി 16.5 ലക്ഷം കോടി രൂപ നൽകും. (Image Credit: Rashtrapati Bhavan)