പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍ ആരോപണശരങ്ങളുമായി നിന്ന ആദ്യഘട്ടത്തിനാണ് ഇന്ന് കൊട്ടിക്കലാശമായത്. ലക്ഷദ്വീപ് , ആന്‍ഡമാന്‍ നിക്കോബാര്‍ എന്നി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 ലോക്സഭാ മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ വിധയെഴുതും.
പതിനൊന്നു മണ്ഡലങ്ങള്‍ ഉള്ള ഛത്തിസ്ഗഢിലെ മാവോയിസ്റ് സ്വാധീന മേഖലയായ ബസ്തറില്‍ ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്. 175 മണ്ഡലങ്ങള്‍ ഉള്ള ആന്ധ്രാപ്രദേശ് ആരു ഭരിക്കണമെന്നും ആദ്യഘട്ടത്തിനൊപ്പം വിധിയെഴുതും. സിക്കിം, അരുണാചല്‍ നിയമസഭാ തെരഞ്ഞെടുപ്പും മറ്റന്നാളാണ്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അധ്യക്ഷന്‍ അമിത് ഷായും പ്രചാരണം നയിച്ചപ്പോള്‍, രാഹുല്‍ ഗാന്ധിയിലും പ്രിയങ്ക ഗാന്ധിയിലും കേന്ദ്രീകരിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം
നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, നൈനിറ്റാളില്‍ മത്സരിക്കുന്ന ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ഖമ്മം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന രേണുക ചൗധരി, നിസാമാബാദില്‍ വീണ്ടും മത്സരിക്കുന്ന കെ കവിത, ജാമുവിയില് മത്സരിക്കുന്ന ചിരാഗ് പാസ്വാന് എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.