ജബൽപുർ: അയോധ്യ വിധി പ്രഖ്യാപിച്ച ദിവസം ഡ്യൂട്ടി സമയത്ത് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. മധ്യപ്രദേശിലെ ജബൽപുരിലാണ് സംഭവം. അയോധ്യവിധിയുമായി ബന്ധപ്പെട്ട് പ്രശ്നബാധിത മേഖലകളിൽ ഡ്യൂട്ടി നിയോഗിച്ച പൊലീസുകാരെയാണ് കൃത്യവിലോപത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്.