മുംബൈ: അച്ഛനെയും അമ്മയെയും മൂന്നു മക്കളെയും നദിയിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര വിദർഭയിൽ യവാത്മാൽ ജില്ലയിലെ സഹസ്ത്രാകുണ്ഠ് വെള്ളച്ചാട്ടത്തിന് സമീപമാണ് സംഭവം
2/ 5
പ്രവീൺ ഭഗവന്റാവു ഗാവങ്കർ (45), ഭാര്യ അശ്വിനി (38), മക്കളായ സേജാൽ (20), സമിക്ഷ (14), സിദ്ദേശ്വർ (13) എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് ഇവർ വാടകക്കെടുത്ത കാറിൽ ഇവിടേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു.
3/ 5
വെള്ളച്ചാട്ടത്തിന് സമീപം ഇവർ നദിയിലേക്ക് ചാടുകയായിരുന്നു. പ്രവീണിന്റെ മൃതദേഹം അടുത്തുള്ള ഇസ്ലാപൂർ മേഖലയിൽ നിന്നും കണ്ടെത്തി. അശ്വിനിയുടെയും സിദ്ദേശ്വറിന്റെയും മൃതദേഹം ഹിമായത്ത് നഗറിൽ നിന്നാണ് കിട്ടയത്.
4/ 5
സമീക്ഷയ്ക്കും സെജാലിനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പ്രവീണിന്റെ മൃതദേഹം പെൻഗംഗനദിയിൽ ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
5/ 5
പ്രവീണിന്റെ പിതാവ് ഭഗവൻ റാവു ഗവാങ്കർ പലചരക്ക് വ്യാപാരിയാണ്. മക്കളായ പ്രവീണും പ്രശാന്തും തമ്മിൽ വസ്തു സംബന്ധിച്ച തർക്കം നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. തർക്കം രൂക്ഷമായതോടെയാണ് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാൻ പ്രവീൺ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.