പൽഘർ: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് അഞ്ച് യുവാക്കൾ മരിച്ചു. മഹാരാഷ്ട്രയിലെ പൽഘറിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
2/ 6
വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജവഹർ ഏരിയയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്.
3/ 6
13 അംഗസംഘമാണ് ജവഹർ നഗരത്തിലെ കൽമാണ്ഡ്വി വെള്ളച്ചാട്ടത്തിലേക്ക് യാത്രപോയത്. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ നിലനിൽക്കുന്നതിനിടെയാണ് ഇവർ ഇവിടെ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
4/ 6
സെൽഫി എടുക്കുന്നതിനിടെ രണ്ടു പേർ അബദ്ധത്തിൽ വെള്ളത്തിൽ വീണു. ഇവരെ രക്ഷിക്കുന്നതിനായി മറ്റുള്ളവർ ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഞ്ചു പേരും മുങ്ങി മരിച്ചതായി പൊലീസ് വ്യക്തമാക്കി.
5/ 6
നിമേഷ് പട്ടേൽ, ജയ് ഭോയിർ, പ്രതമേഷ് ചവാന്, ദേവേന്ദ്ര വാഹ്, ദേവേന്ദ് ഫട്നാകർ എന്നിവരാണ് മരിച്ചത്. മരിച്ചവർക്ക് 18നും 30 നും ഇടയിലാണ് പ്രായം.
6/ 6
സംഭവം അറിയിച്ചതിനെ തുടർന്നെത്തിയ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്(എൻഡിആർഎഫ്) ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.