ന്യൂഡൽഹി: ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് എംഎൽഎ ഉള്‍പ്പെടെ ഏഴു പേർക്കെതിരെ കേസ്.
2/ 6
ജാമിയ മിലിയയിൽ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ മുൻ കോണ്‍ഗ്രസ് എംഎൽഎ ആസിഫ് ഖാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തതായി ഡൽഹി പൊലീസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
3/ 6
എംഎല്‍എയ്ക്ക് പുറമെ പ്രാദേശിക നേതാക്കളായ ആഷു ഖാൻ, മുസ്തഫ, ഹൈദർ, AISA അംഗം ചന്ദന്‍ കുമാർ, SIO അംഗം ആസിഫ് തൻഹ, CYSS അംഗം കസിം ഉസ്മാനി എന്നിവരാണ് പ്രതി ചേർക്കപ്പെട്ട മറ്റുള്ളവർ.
4/ 6
ചില പ്രാദേശിക നേതാക്കളുടെയും വിദ്യാർഥി യൂണിയൻ നേതാക്കളുടെയും നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച മൂന്ന് മണിയോടെ പ്രതിഷേധ മാർച്ച് നടന്നിരുന്നു.
5/ 6
ഇവർ പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
6/ 6
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ മാർച്ച് വൻ സംഘര്‍ഷങ്ങൾക്കായിരുന്നു വഴി വച്ചത്. പൊലീസ് ഇടപെടൽ അടക്കം ഉണ്ടായ പ്രതിഷേധം വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്.