'ഒരു സമൂഹത്തോട് ഗുരുതരമായ അനീതി': അയോധ്യ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹർജി
ഒരു സമൂഹത്തോടുള്ള ഗുരുതരമായ അനീതിയാണ് ഉണ്ടായിരിക്കുന്നതെന്ന് മൗലാന മുഫ്തി ഹസ്ബുള്ള ഹർജിയിൽ ആരോപിച്ചിരിക്കുന്നു.
News18 Malayalam | December 6, 2019, 7:30 PM IST
1/ 6
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകിക്കൊണ്ടുള്ള നവംബർ 9ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാല് ഹർജികൾ കൂടി സുപ്രീംകോടതിയിൽ ഫയൽ ചെയ്തു.
2/ 6
മുസ്ലിം വ്യക്തി നിയമ ബോർഡിനെ പിന്തുണയ്ക്കുന്ന മൗലാന മുഫ്തി ഹസ്ബുള്ള. മൊഹദ് ഉമർ, മൗലാന മഹ്ഫൂസുർ റഹ്മാൻ, മിസ്ബാഉദ്ദിൻ എന്നിവരാണ് നാല് വ്യത്യസ്ത ഹർജികൾ നൽകിയിരിക്കുന്നത്.
3/ 6
ഈ വിഷയത്തിൽ പുനരവലോകന ഹർജികൾ സമർപ്പിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് നവംബർ 17 ന് വ്യക്തിനിയമ ബോർഡ് തീരുമാനിച്ചതായി നാല് അവലോകന അപേക്ഷകർ അവരുടെ അഭിഭാഷകൻ എം.ആർ.ഷംഷാദ് വഴി പത്രക്കുറിപ്പിൽ അറിയിച്ചു.
4/ 6
നേരത്തെ ഡിസംബർ 2ന് കേസിലെ പഴയ പരാതിക്കാരൻ എം സിദ്ദിഖിന്റെ പിൻഗാമി മൗലാന സയ്യിദ് അഷാദ് റാഷിദി ഹർജി സമർപ്പിച്ചിരുന്നു. ബാബ്റി മസ്ജിദ് പുനർനിർമ്മിക്കാൻ കൂടി ഉത്തരവിട്ടാലെ പൂർണമായ നീതി നടപ്പാവുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
5/ 6
ഒരു സമൂഹത്തോടുള്ള ഗുരുതരമായ അനീതിയാണ് ഉണ്ടായിരിക്കുന്നതെന്ന് മൗലാന മുഫ്തി ഹസ്ബുള്ള ഹർജിയിൽ ആരോപിച്ചിരിക്കുന്നു. നവംബർ ഒമ്പതിലെ വിധി ഗുരുതര കുറ്റങ്ങളായ പള്ളി തകർക്കൽ, ക്രിമിനൽ അതിക്രമം, നിയമ വാഴ്ചയുടെ ലംഘനം എന്നിവയോട് ക്ഷമിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
6/ 6
ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയാമെന്നും പകരം അയോധ്യയിൽ മുസ്ലിം പള്ളി പണിയുന്നതിന് സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലം നല്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.