ചിപ്കോ പ്രസ്ഥാനത്തിന് തുടക്കമിട്ട പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ (94) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കോവിഡ് ബാധിച്ച് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2/ 8
സ്വാതന്ത്ര്യസമരം മുതൽ ചിപ്കോ പ്രസ്ഥാനം വരെ സുന്ദർലാൽ ബഹുഗുണയുടെ ജീവിതം ചുവടെ ചിത്രങ്ങളിലൂടെ അറിയം. (News18 Creative)
3/ 8
സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പങ്കാളി ആയിരുന്ന ബഹുഗുണ 1970 കളിലാണ് വനനശീകരണത്തിനെതിരെ 'ചിപ്കോ മുന്നേറ്റവുമായി രംഗത്തെത്തുന്നത്. വനനശീകരത്തതിനെതിരെ അദ്ദേഹം നടത്തിയ സന്ദേശം ഉള്‍ക്കൊണ്ട ജനങ്ങള്‍ മരങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒന്നിച്ചു. (News18 Creative)
4/ 8
ഉത്തരാഖണ്ഡിലെ റേനിയിൽ 1974 മാർച്ച് 26ന് ആയിരുന്നു ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ടത്. മരങ്ങള്‍ മുറിക്കാൻ ശ്രമിക്കുമ്പോൾ ആളുകള്‍ അതില്‍ കെട്ടിപ്പിടിച്ചുനിന്നു പ്രതിഷേധിക്കുകയായിരുന്നു ചിപ്കോ മുന്നേറ്റത്തിന്റെ രീതി. (News18 Creative)
5/ 8
ടെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി കൂടിയായിരുന്നു ബഹുഗുണ. രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു. (News18 Creative)
6/ 8
ടെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെയും മുന്നണിപ്പോരാളിയായിരുന്നു. രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു. (News18 Creative)
7/ 8
ഉത്തരാഖണ്ഡിലെ തെഹ്രിക്കടുത്ത മറോദ ഗ്രാമത്തില്‍ 1927 ജനുവരി 9-നാണ് ബഹുഗുണ ജനിച്ചത്. ആദ്യഘട്ടത്തില്‍ തൊട്ടുകൂടായ്മയ്ക്കെതിരെ പോരാടിയ അദ്ദേഹം പിന്നീട് സ്ത്രീകളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ സമരങ്ങള്‍ സംഘടിപ്പിച്ചു. (News18 Creative)
8/ 8
2009ല്‍ പത്മവിഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു (News18 Creative)