'അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവൾ ഭക്ഷണം കഴിക്കുന്നില്ല. അവൾ വളരെ ഭയപ്പെട്ടു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട പോലത്തെ അവസ്ഥയിലാണ്.' നാല് പേർ ചേർന്ന് ആദ്യം ബലാത്സംഗം ചെയ്യുകയും (rape) തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത 13 വയസ്സുള്ള പെൺകുട്ടിയുടെ അവസ്ഥ ഇതായിരുന്നുവെന്ന് അവളോട് സംസാരിച്ച കൗൺസിലർമാർ വിവരിച്ചത് ഇങ്ങനെയാണ്. ഏപ്രിൽ 30-ന് ശിശുസംരക്ഷണ പ്രവർത്തകർ സംരക്ഷണചുമതലയേൽക്കുകയും, കുട്ടി അന്നുവരെ അനുഭവിച്ച നരകയാതന പുറത്തുപറയുകയും ചെയ്തു
'അന്ന് ഉച്ചകഴിഞ്ഞ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ അവളെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുമ്പോൾ, കുട്ടി ഏറെ ഭയപ്പെടുന്നതായി കാണപ്പെട്ടു. പക്ഷേ അവൾ ഞങ്ങളോട് സംസാരിച്ചില്ല. പോലീസ് പോയിക്കഴിഞ്ഞതും, ഞങ്ങൾ അവളെ കൗൺസിലിങ്ങിന്റെ ഭാഗമായി സംസാരിക്കാൻ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി,' പെൺകുട്ടിയോട് ദീർഘമായി സംസാരിച്ച കൗൺസിലർ വെളിപ്പെടുത്തി
ഏപ്രിൽ 22-ന് ചന്ദനും രാജ് ഭാനും മഹേന്ദ്ര ചൗരസ്യയും കുട്ടിയുടെ ഒരു കസിനും ചേർന്ന് അവളെ വീട്ടിൽ നിന്ന് ഭോപ്പാലിലേക്ക് തട്ടിക്കൊണ്ടുപോയി. താമസിക്കാൻ സ്ഥലമില്ലായിരുന്നു എന്ന് പെൺകുട്ടി കൗൺസിലർമാരോട് പറഞ്ഞു. കണ്ടെത്താനാകാതെ നിൽക്കാൻ ആഗ്രഹിക്കുന്നതിനാലാണ് അവർ ഹോട്ടലിൽ മുറിയെടുക്കാതിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു
'പകൽ സമയത്ത്, അവർ റെയിൽവേ സ്റ്റേഷന് സമീപമുള്ള തെരുവുകളിൽ അലഞ്ഞുനടക്കും, രാത്രികൾ ഒരു പാലത്തിനടിയിൽ ചെലവഴിക്കും, അവിടെ പുരുഷന്മാർ മാറിമാറി അവളെ ബലാത്സംഗം ചെയ്യും, അവരിൽ ഒരാൾ കാവൽ നിൽക്കും,' കൗൺസിലർ പറഞ്ഞു. മറ്റൊരു പ്രതിയായ രാജ് ഭാൻ തോക്ക് കൈവശം വെച്ചതായും വഴക്കിട്ടാൽ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയെ ഉദ്ധരിച്ച് എൻജിഒ റിപ്പോർട്ട് ചെയ്തു
ഭക്ഷണം ചൗമീനും മുട്ടയും മാത്രമായി പരിമിതപ്പെടുത്തിയെന്ന് കുട്ടി ശിശുസംരക്ഷണ പ്രവർത്തകരോട് പറഞ്ഞു. 'അവൾ ആകെ അന്ധാളിച്ച അവസ്ഥയിലായിരുന്നു. ഒരു പാലം, ചില തെരുവുകൾ, ട്രെയിനുകളുടെ ശബ്ദങ്ങൾ, ഒരു പള്ളിയിൽ നിന്നുള്ള ആസാൻ എന്നിവ മാത്രമേ അവൾക്ക് ഓർമ്മയുള്ളൂ,' പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൗൺസിലർ പറഞ്ഞു
അതിജീവിത ലളിത്പൂരിൽ നടന്ന കുറ്റകൃത്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പിനായി അവർ കുട്ടിയെ ഭോപ്പാലിലേക്ക് കൊണ്ടുപോകും. എസ്എച്ച്ഒ സരോജിന്റെ പേരിൽ കുട്ടി ഉറച്ചുനിന്നതായി കൗൺസിലർമാർ ഓർക്കുന്നു. 'എസ്എച്ച്ഒ തന്നെ ബലാത്സംഗം ചെയ്തുവെന്ന് അവൾ പലവട്ടം എന്നോട് പറഞ്ഞു, പക്ഷേ അവൾ മറ്റൊരു പോലീസുകാരനെയും പരാമർശിച്ചിട്ടില്ല,' കൗൺസിലർ പറഞ്ഞു