ഡൽഹി: കോവിഡ് - 19 വൈറസ് ലോകമെമ്പാടും പടരുമ്പോൾ വ്യാജ വാർത്തകളും നുണപ്രചാരണങ്ങളും അതോടൊപ്പം പ്രചരിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയും വൈദ്യ ശാസ്ത്ര മേഖലയും വൈറസ് തടയാൻ പോംവഴി തേടുമ്പോൾ വൈറസ് ചെറുക്കാനാകുമെന്ന അവകാശവാദവുമായി പലരും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ കൊറോണയെ തുരത്താൻ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചിരിക്കുകയാണ് അഖില ഭാരത ഹിന്ദുമഹാ സഭ.