ഗ്വാളിയാർ: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് പന്ത്രണ്ട് സ്ത്രീകൾ ഉൾപ്പെടെ പതിമൂന്ന് പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയായിരുന്നു അപകടം. ഒരു അംഗനവാടി കേന്ദ്രത്തില്‍ പാചകത്തിനായി പുറപ്പെട്ട സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.
2/ 5
ഓട്ടോയിൽ പരിധിയിൽ കൂടുതൽ ആളുകളെ കുത്തിനിറച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ മൊറേന ഭാഗത്തു നിന്നും വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
3/ 5
പരിധിയിൽ കൂടുതൽ ആളുകളുമായെത്തിയ ഓട്ടോറിക്ഷയിലെ 13 പേരാണ് ഉണ്ടായിരുന്നത്., കൂടുതൽ പേരും ഒരു ചടങ്ങിന് ഭക്ഷണം പാകം ചെയ്യാനായി പുറപ്പെട്ട സ്ത്രീകൾ ആയിരുന്നു' എന്നാണ് സിറ്റി സൂപ്രണ്ടന്റ് രവി ഭഡോരിയ അറിയിച്ചത്.
4/ 5
അപകടത്തിൽ ദുഃഖം അറിയിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
5/ 5
'ഈ ദുഃഖത്തിന്റെ അവസരത്തിൽ ഞാനും ഈ സംസ്ഥാനത്തെ ജനങ്ങളും മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പമുണ്ട്. അവര്‍ ഒറ്റയ്ക്കാണെന്ന് തോന്നലുണ്ടാകരുത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും' ചൗഹാൻ ട്വീറ്റ് ചെയ്തു.