ഹൈദരാബാദ്: പ്രതിപക്ഷം സഖ്യം ഊട്ടിയുറപ്പിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനുവേണ്ടി അന്യ സംസ്ഥാന മുഖ്യമന്ത്രിമാർ പ്രചരണത്തിന്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ പ്രധാനമന്ത്രി ദേവഗൌഡ എന്നിവരാണ് ചന്ദ്രബാബു നായിഡുവിനുവേണ്ടി വോട്ട് ചോദിക്കാൻ ആന്ധ്രയിൽ എത്തുന്നത്.