ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ്, ആഗോള കടുവ ദിന തലേന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ സമർപ്പിക്കും
2/ 5
വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പ് സർവേ എന്ന ഗിന്നസ് ലോക റെക്കോർഡ്, കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ആഗോള കടുവാദിന തലേന്നായ ചൊവ്വാഴ്ച രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിക്കും.
3/ 5
കടുവകളുടെ എണ്ണം കണക്കാക്കുന്നതിൽ ഇന്ത്യ നടത്തിയ പരിശ്രമങ്ങൾക്കുള്ള ബഹുമതിയായാണ് ഗിന്നസ് പുരസ്കാരം ലഭിച്ചത്.
4/ 5
പുതിയ വെബ്സൈറ്റും, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഔട്ട്റീച്ച് ലേഖനവും കേന്ദ്രമന്ത്രി ചടങ്ങിൽ അവതരിപ്പിക്കും.
5/ 5
ന്യൂഡൽഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടക്കുന്ന പരിപാടി നാളെ രാവിലെ 11 മുതൽ https://youtu.be/526Dn0T9P3Eഎന്ന ലിങ്കിൽ തത്സമയം സംപ്രേഷണം ചെയ്യും. രാജ്യത്തുടനീളമുള്ള 500 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.