ന്യൂഡല്‍ഹി: ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രണ്ടുദിന സന്ദര്‍ശനത്തിനെത്തിയ കിഷിദയും മോഡിയും ഡല്‍ഹിയിലെ ബുദ്ധജയന്തി പാര്‍ക്കില്‍ അനൗപചാരികമായ കൂടിക്കാഴ്ച നടത്തി. (Photo: Special Arrangement)
2/ 10
ഇവിടെ വിവിധ ഇന്ത്യന്‍ രുചിഭേദങ്ങള്‍ കിഷിദ ആസ്വദിച്ചു. ലസ്സിയും ഗോൽഗപ്പെയും കിഷിദക്ക് മോദി വിളമ്പി. ഇരുവരും ഒന്നിച്ച് ലസ്സിയും മറ്റും കഴിക്കുന്നതും കുശലം പറയുന്നതുമായ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു (Photo: Special Arrangement)
3/ 10
തിങ്കളാഴ്ച വൈകിട്ടാണ് ഇരുവരും പാർക്കിലെത്തിയത്. പാർക്കിലൂടെ നടന്നും ബെഞ്ചിലിരുന്നും ഇരുവരും സമയം ചെലവിട്ടു. ഇന്ത്യാസന്ദർശനത്തിനായി തിങ്കളാഴ്ച രാവിലെയാണ് കിഷിദ ഡൽഹിയിലെത്തിയത്. (Photo: Special Arrangement)
4/ 10
വൈകിട്ട് രണ്ടുപ്രധാനമന്ത്രിമാരും ബുദ്ധജയന്തി പാർക്കിലെത്തി ബാൽബോധിക്കുമുന്നിൽ പ്രാർത്ഥിച്ചു. പാർക്ക് ചുറ്റിനടന്നുകണ്ട ഇരുവരും ചായയും ലഘുഭക്ഷണവും കഴിച്ചു. (Photo: Special Arrangement)
5/ 10
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കിഷിദയെ പലതവണ കണ്ടെന്നും ഓരോ തവണയും ഇന്ത്യ-ജപ്പാന് ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും പ്രതിബദ്ധതയും അനുഭവപ്പെട്ടെന്നും മോദി പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. (Photo: Special Arrangement)
6/ 10
ഈ വര്‍ഷം ജി20യില്‍ ഇന്ത്യയും ജി7ല്‍ ജപ്പാനുമാണ് അധ്യക്ഷ പദത്തില്‍. അതിനാല്‍, മുന്‍ഗണനകളിലും താല്പര്യങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരമാണിത്. (Photo: Special Arrangement)
7/ 10
ഇന്ത്യ-ജപ്പാന് തന്ത്രപ്രധാന കൂട്ടുകെട്ട് ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങള്‍ക്കും മാത്രമല്ല, ഇന്തോപസഫിക് മേഖലയിലാകെ സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കും. (Photo: Special Arrangement)
8/ 10
പ്രതിരോധ ഉപകരണങ്ങള്‍, സാങ്കേതിക സഹകരണം, വ്യാപാരം, ആരോഗ്യം, ഡിജിറ്റല്‍ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുരാജ്യങ്ങളും കൈമാറി. (Photo: Special Arrangement)
9/ 10
സെമികണ്ടക്ടറുകളിലും മറ്റ് നിര്‍ണായക സാങ്കേതികവിദ്യകളിലും വിശ്വസനീയമായ വിതരണ ശൃംഖലകളുടെ പ്രാധാന്യത്തെക്കുറിച്ചു ഫലപ്രദമായ ചര്‍ച്ച നടന്നു. (Photo: Special Arrangement)
10/ 10
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 5 ട്രില്യന്‍ യെന്‍ ജാപ്പനീസ് നിക്ഷേപമെന്ന പ്രഖ്യാപനത്തില്‍ നല്ല പുരോഗതിയുണ്ട്- നരേന്ദ്രമോദി വ്യക്തമാക്കി. (Photo: Special Arrangement)