അതേസയം ദക്ഷിണ-പശ്ചിമ റെയിൽവേയുടെ പബ്ലിക് റിലേഷൻസ് ഓഫീസറായ അനീഷ് ഹെഗ്ഡെ ഉദ്ഘാടനം സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല എങ്കിലും ഉദ്ഘാടനം ഏത് സമയത്ത് വേണമെങ്കിലും നടക്കാമെന്നും അതിനാൽ തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ എല്ലാം ദ്രുതഗതിയിൽ ആണെന്നും അധികൃതരുമായി ബന്ധമുള്ള വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയെ അറിയിച്ചു. ടെർമിനലിൽ ബാക്കിയുള്ള പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ തീർക്കുമെന്നും അറിയിച്ചട്ടുണ്ട്. (Twitter/Ministry of Railways)
മാർച്ചിൽ തന്നെ ടെർമിനലിന്റെ പ്രവർത്തനം ആരംഭിക്കാൻ ഇരുന്നതാണെങ്കിലും, നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സമയമായിരുന്നതിനാൽ പ്രധാനമന്ത്രി എത്തുമോ എന്നതിൽ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഇതിനുപുറമെ കോവിഡ് രണ്ടാം തരംഗവും പാർലമെന്റിന്റെ മഴക്കാല സെഷൻ മൂലം ഉദ്ഘാടനം നീണ്ടു പോവുകയായിരുന്നു. (Twitter/Piyush Goyal)
ബെംഗളൂരുവിൽ നിന്നും കൂടുതൽ ട്രെയിനുകൾ ഓടിക്കുക എന്ന ലക്ഷ്യവുമായി നീങ്ങിയ ദക്ഷിണ-പശ്ചിമ റെയിൽവേയ്ക്ക് അത് പ്രാവർത്തികമാക്കാൻ വേണ്ടിയാണ് ബൈയപ്പനഹള്ളി ടെർമിനൽ പദ്ധതിക്ക് 2015-16ൽ അനുമതി നൽകിയത്. 2018ൽ ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ ഈ അവസാന തീയതി നീട്ടിക്കൊണ്ടുപോകേണ്ടി വരികയായിരുന്നു. ഇപ്പോൾ, ഉദ്ഘാടനം നടക്കേണ്ടിയിരുന്ന വർഷത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ടെർമിനൽ യാത്രക്കാർക്കായി തുറന്ന് കൊടുക്കാൻ ഒരുങ്ങുകയാണ്. (Twitter/Ministry of Railways)
2010-11 വർഷത്തിൽ നിർദേശത്തിൽ വന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാകാൻ വൈകിയത് കാരണമാണ് ബൈയപ്പനഹള്ളി ടെർമിനലിന്റെ ഉദ്ഘാടനം വൈകിയതിന് പിന്നിലെ പ്രധാന കാരണം. സർ എം വിശ്വേശരയ്യ ടെർമിനലും ഓൾഡ് മദ്രാസ് റോഡിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന 810 മീറ്റർ നീളമുള്ള അടിപ്പാലത്തിന്റെ നിർമാണവും പൂർത്തിയാക്കേണ്ടതുണ്ട്. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം 2012ൽ നിർത്തിവെക്കേണ്ടി വന്നിരുന്നു.(Twitter/Ministry of Railways)