ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ സാധുത സംബന്ധിച്ച് തിങ്കളാഴ്ച്ച സുപ്രീം കോടതി വിധി പറയും. വിശാലബെഞ്ച് രൂപീകരിച്ചത് നിയമപ്രകാരമല്ലെന്ന മുതിര്‍ന്ന അഭിഭാഷകരുടെ പരാതിയിലാണ് കോടതി വിധി പറയുന്നത്. പരിഗണനാ വിഷയങ്ങൾ തിങ്കളാഴ്ച തീരുമാനിക്കുമെന്ന ചീഫ് ജസ്റ്റിസിന്റെ വാക്കാലുള്ള പരാമർശം വിശാല ബഞ്ച് നിലനിൽക്കുമെന്ന സൂചനയാണ് നൽകുന്നത്.
ഒരു വിഷയം പരിഗണിക്കുമ്പോള്‍ അതുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ കഴിയില്ലെന്ന് മുതിർന്ന അഭിഭാഷകൾ ഫാലി എസ് നരിമാൻ വാദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട മതപരമായ വിഷയത്തിൽ കോടതി ഉത്തരം നൽകി കഴിഞ്ഞു.ആർട്ടിക്കിൾ 25, 26 മായി ബന്ധപ്പെടുത്തി ഇനി വദത്തിന്റെ ആവശ്യമില്ലെന്നും നരിമാൻ വാദിച്ചു.