27 മിനിട്ടിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് എത്തിക്കുന്നത്. വിക്ഷേപിച്ച് 17 മിനിട്ടിനകം കാർട്ടോസാറ്റ് ഭ്രമണപഥത്തിൽ എത്തും. തുടർന്ന് ഒന്നിനു പുറകെ ഒന്നായി 13 ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തിക്കും. കാലാവസ്ഥാ പഠനത്തിനും ഭൂമാപ്പിംഗിനും വേണ്ടിയുള്ളതാണ് കാർട്ടോസാറ്റ്. 1625 കിലോ ആണ് ഇതിന്റെ ഭാരം.