ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി അരുണാചൽ പ്രദേശിലെ സൈനികർ.
2/ 7
ഇൻഡോ-ടിബറ്റൻ അതിർത്തി സേനയിലെ സൈനികരാണ് പതിനേഴാം ലോക്സഭയിലേക്കുളള ആദ്യ വോട്ടർമാരായത്.
3/ 7
ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 11 ന് ആരംഭിക്കാനിരിക്കെയാണ് പോസ്റ്റൽ ബാലറ്റിലൂടെ സൈനികർ സർവീസ് വോട്ട് രേഖപ്പെടുത്തി പതിനേഴാം ലോക്സഭയിലേക്കുളള വോട്ടെടുപ്പിന് തുടക്കം കുറിച്ചത്.
4/ 7
അരുണാചൽ പ്രദേശിലെ ലോഹിത്പൂരിൽ ഡിഐജി സുധാകർ നടരാജന്റേതായിരുന്നു കന്നി വോട്ട്.
5/ 7
തുടർന്ന് വിവിധ ക്യാമ്പുകളിൽ നടന്ന വോട്ടടെുപ്പിൽ അയ്യായിരത്തോളം സൈനികർ പങ്കെടുത്തു.
6/ 7
ഉത്തരാഖണ്ഡ്, ഗുജറാത്ത്, ബംഗളൂരു, ബീഹാർ, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സൈനികർക്കുളള സർവീസ് വോട്ടെടുപ്പ് അടുത്ത ദിവസങ്ങളിൽ നടക്കും.
7/ 7
സൈനികർക്ക് വോട്ട് രേഖപ്പെടുത്താൻ ഇത്തവണ ഒട്ടേറെ മാർഗങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നതിനാൽ സർവീസ് വോട്ടുകളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.