ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം ലഭിച്ച വൈ എസ് ജഗൻമോഹൻ റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2/ 6
ഏതായാലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെ പ്രഖ്യാപനങ്ങളും വൈ എസ് ജഗൻമോഹൻ റെഡ്ഡി നടത്തി.
3/ 6
സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്ക് മാസം 3000 രൂപ പെൻഷനാണ് ഏറ്റവുമാദ്യം പ്രഖ്യാപിച്ചത്.
4/ 6
ഇന്ദിരഗാന്ധി മുൻസിപ്പാലിറ്റി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ഇ എസ് എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
5/ 6
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ഡി എം കെ നേതാവ് എം കെ സ്റ്റാലിനും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
6/ 6
നിലവിൽ 2,500 രൂപയായിരുന്ന മുതിർന്ന പൗരൻമാരുടെ പെൻഷൻ 3000 രൂപയാക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത ഗാന്ധിജയന്തിക്കുള്ളിൽ 1.6 ലക്ഷം തൊഴിലുകൾ സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.