മാട്ടുപ്പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ നടക്കുന്ന ജല്ലിക്കട്ട് ആഘോഷങ്ങളുടെ ചിത്രങ്ങൾ 1100 കാളകളും അവയെ മെരുക്കാൻ 400 പേരുമാണ് ജല്ലിക്കട്ടിൽ പങ്കെടുക്കുന്നത്. അതേസമയം, ജല്ലിക്കട്ടിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുച്ചി സൂരിയൂരിൽ നടന്ന ജല്ലിക്കട്ട് കാണാനെത്തിയ ഒരാളെ കാള കുത്തിക്കൊന്നു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകളിലാണ് ജല്ലിക്കട്ട് ഉത്സവം നടക്കുന്നത് നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ജല്ലിക്കട്ട് അലങ്കാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തിയാർജിച്ച സ്ഥലം. പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിനുപയോഗിക്കുന്നത്. കൊണ്ടുവരുന്നത്. ഈ കാളകളോടാണ് മനുഷ്യർ പോരാടേണ്ടത്. കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് കാളയുടെ കൊമ്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കും 2014 മെയ് ഏഴിന് സുപ്രീംകോടതി ജല്ലിക്കെട്ടിന് നിരോധനമേർപ്പെടുത്തിയിരുന്നു. 2015-ലും 2016-ലും ജല്ലിക്കെട്ട് നടത്താനായിരുന്നില്ല.