സ്ത്രീകളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പാർട്ടിയിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് ജയപ്രദ പറഞ്ഞു. 2004ലും 2009ലും റാംപൂരിൽ നിന്ന് സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി ജയപ്രദ വിജയിച്ചിരുന്നു. 2014ൽ രാഷ്ട്രീയ ലോക് ദൾ സ്ഥാനാർഥിയായി ബിജ്നോറിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ അസംഖാനെയാണ് ജയപ്രദ നേരിടുന്നത്.