റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് എക്സിറ്റ് പോളുകൾ. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 38 മുതല്‍ അന്‍പത് വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ പ്രവചിച്ചു. കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 35 സീറ്റുകളും ബിജെപി 32 സീറ്റുകളും നേടുമെന്നാണ് സീ വോട്ടര്‍ സര്‍വ്വേ പറയുന്നത്.