മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ ചെന്നൈ ആൽവാർപേട്ടയിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തു മകൾ ശ്രുതി ഹസനൊപ്പമാണ് കമൽ വോട്ട് ചെയ്യാനെത്തിയത് രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയെങ്കിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയതോടെ പോളിംഗ് വൈകി പുതിയ വോട്ടിംഗ് യന്ത്രം കൊണ്ടുവന്നശേഷമാണ് ഇവിടെ പോളിംഗ് ആരംഭിച്ചത് പോളിംഗ് തുടങ്ങുന്നതുവരെ കമലും ശ്രുതിയും മറ്റുവോട്ടർമാർക്കൊപ്പം കുശലം പറഞ്ഞ് സമയം ചെലവിട്ടു ചെന്നൈയിൽ പല പോളിംഗ് ബൂത്തുകളിലും ഇവിഎം പണിമുടക്കിയതോടെ മണിക്കൂറുകൾ വൈകിയാണ് പോളിംഗ് ആരംഭിച്ചത്