[caption id="attachment_474475" align="alignnone" width="1200"] നടനും കൊമേഡിയനുമായ വീര്‍ ദാസിന്റെ (Vir Das) 'രണ്ട് തരം ഇന്ത്യ' പരാമര്‍ശത്തില്‍ (two india reference) വിവാദം കത്തുന്നു. രണ്ട് തരം ഇന്ത്യയുണ്ടെന്നും, ഒന്നില്‍ സ്ത്രീകളെ ആരാധിക്കുകയും മറ്റൊന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതുമാണെന്ന് വീര്‍ ദാസ് അമേരിക്കയിൽ നടന്ന ഒരു പരിപാടിയില്‍ പരാമർശിച്ചിരുന്നു. ഇത് രാജ്യത്തെ അപമാനിക്കുന്നതാണെന്ന് കാട്ടി ബിജെപി രംഗത്തെത്തി.
വീര്‍ ദാസ് ക്രിമിനലാണെന്ന് നടി കങ്കണ റണൗത്ത് തുറന്നടിച്ചു. എല്ലാ ഇന്ത്യക്കാരെയുമാണ് വീര്‍ ദാസ് ബലാത്സംഗ വീരന്മാരായി ചിത്രീകരിച്ചിരിക്കുന്നതെന്ന് നടി വിമർശിച്ചു. നിങ്ങള്‍ ഇന്ത്യന്‍ പുരുഷന്മാരെ കൂട്ടബലാത്സംഗം ചെയ്യുന്നവരായി കാണുമ്പോള്‍ അത് വംശീയതയ്ക്കും ഇന്ത്യക്കാര്‍ക്കെതിരെയുള്ള മോശം കാഴ്ച്ചപ്പാടിനും പ്രചോദനമേകുകയാണെന്ന് കങ്കണ പറയുന്നു.
ബംഗാളില്‍ ക്ഷാമത്തിന് ശേഷം വിന്സ്റ്റന് ചര്‍ച്ചില്‍ പറഞ്ഞത്, ഈ ഇന്ത്യക്കാര്‍ മുയലുകളെ പോലെ പെറ്റു പെരുകുന്നുവെന്നാണ്. അവര്‍ ഇതുപോലെ കൂട്ടത്തോടെ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യക്കാരുടെ ജനസംഖ്യാ വര്‍ധനവ് കാരണം കോടിക്കണക്കിന് ആളുകള്‍ പട്ടിണി കിടന്ന് മരിക്കണമെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഇത്തരം ക്രിയാത്മകമായ ഷോകളിലൂടെ ഒരു വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് മൃദു തീവ്രവാദമാണ്. ഇത്തരം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
വീര്‍ ദാസ് ഇന്ത്യയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ ലീഗല്‍ അഡ്വൈസറും ഹൈക്കോടതി അഭിഭാഷകനുമാ അശുതോഷ് ദുബൈ മുംബൈ പൊലീസില്‍ പരാതി നല്കി. ഡൽഹിയിൽ നിന്നുള്ള ബിജെപി നേതാവും വീര്‍ ദാസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ചു എന്നാല്‍ വീര്‍ ദാസിനെതിരായ പരാതിയില്‍ ബിജെപി നേതാവ് ആരോപിക്കുന്നത്. രാജ്യത്തെ സ്ത്രീകളെയും രാജ്യത്തെയും തന്നെ വീര്‍ ദാസ് അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു. ഡൽഹി ബിജെപി വൈസ് പ്രസിഡന്റും വക്താവുമായ ആദിത്യ ജായാണ് പരാതി നല്‍കിയത്.
അതേസമയം, സോഷ്യല്‍ മീഡിയ ആക്രമണം രൂക്ഷമായതിന് പിന്നാലെ, പരിപാടിയെക്കുറിച്ച് വിശദീകരണവുമായി വീര്‍ ദാസ് രംഗത്തുവന്നു. തന്റെ ഉദ്ദേശം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. തന്റെ രാജ്യം മഹത്തരമാണെന്നും വീര്‍ ദാസ് പറഞ്ഞു. ആ വീഡിയോ ഒരു ആക്ഷേപ ഹാസ്യമാണ്. ഒരേ ഇന്ത്യയില്‍ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ പരിഹസിച്ചതാണെന്നും വീര്‍ ദാസ് പറഞ്ഞു.
ല്ലാ രാജ്യങ്ങളിലും വെളിച്ചവും ഇരുട്ടുമുണ്ട്. അതേ പോലെ നല്ലതും ചീത്തയുമുണ്ട്. ഇതൊന്നും രഹസ്യമായ കാര്യമല്ല. നമ്മള് മഹത്തരമാണെന്ന് മറക്കരുതെന്ന് മാത്രമാണ് ആ വീഡിയോയില്‍ പറയുന്നത്. നമ്മളെ മഹത്തരമാക്കുന്ന കാര്യങ്ങളില്‍ നിന്ന് ഫോക്കസ് മാറി പോകരുതെന്നും വീര്‍ ദാസ് കുറിച്ചു. രാജ്യസ്നേഹത്തില്‍ കുതിര്‍ന്ന കൈ/ടികളോടെയാണ് ആ വീഡിയോ അവസാനിക്കുന്നത്. തലക്കെട്ടുകളില്‍ പറയുന്നതിനേക്കാള്‍ എത്രയോ മനോഹരമാണ് നമ്മുടെ രാജ്യം. അതിനെ കുറിച്ചാണ് ആ വീഡിയോ പറയുന്നത്. അതിനാണ് കൈയടികള്‍ കിട്ടിയത്. ചില വീഡിയോകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണ്. പ്രതീക്ഷയോടെയാണ് ഇന്ത്യക്ക് വേണ്ടി ജനങ്ങള്‍ ആര്‍പ്പുവിളിക്കുന്നത് അല്ലാതെ വിദ്വേഷം കൊണ്ടല്ല. എന്റെ രാജ്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുണ്ട്. അവിടെ ഞാന്‍ അവതരിപ്പിച്ച കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും വീര്‍ ദാസ് പറഞ്ഞു.