ബെല്ലാരിയിൽ കൊല്ലപ്പെട്ട ബിജെപി യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് വ്യാഴാഴ്ച നടന്നു. മരിച്ച നേതാവിന്‍െ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. അവസാനവട്ട മിനുക്കുപണികൾ ബുധനാഴ്ച പൂർത്തിയായിരുന്നു
2/ 7
ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ ഖട്ടീൽ, ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
3/ 7
പ്രവീൺ നെട്ടാരുവിന്റെ പ്രതിമ നളിൻ കുമാർ ഖട്ടീൽ അനാച്ഛാദനം ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരിയിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആഭിമുഖ്യത്തിലാണ് വീട് നിർമാണ പ്രവർത്തനങ്ങൾ നടന്നത്.
4/ 7
സ്വന്തമായി ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന നേതാവായിരുന്നു പ്രവീൺ നെട്ടാരുവെന്നും അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍ പാർട്ടി ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നിന്നുവെന്ന് നളിൻ കുമാർ ഖട്ടീൽ പറഞ്ഞു.
5/ 7
പ്രവീണിന്റെ പേരിലുള്ള വീട് 2800 ചതുരശ്ര അടിയിൽ ഏകദേശം 70 ലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്
6/ 7
ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായി ഗണപതിഹോമം, ശ്രീ സത്യനാരായണ പൂജ എന്നിവയും നടത്തി
7/ 7
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചടങ്ങിൽ പങ്കെടുത്തു.