ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഞായറാഴ്ച രാംലീല മൈതാനത്താണ് മൂന്നാം എ.എ.പി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.
2/ 6
അതേസമയം പ്രധാനമന്ത്രി അന്ന് വാരാണസി സന്ദര്‍ശിക്കുന്നതിനാല്‍ ചടങ്ങിനെത്തുമോയെന്ന് വ്യക്തമല്ല.
3/ 6
ഞായറാഴ്ച്ച രാവിലെ പത്ത് മണിക്കാണ് മൂന്നാം കേജരിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാം. ചടങ്ങില്‍ 51 കാരനായ അരവിന്ദ് കെജ്രിവാള് വീണ്ടും ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.
4/ 6
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ രാഷ്ട്രീയ നേതാക്കളെയോ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് എ.എ.പി ഡല്‍ഹി യൂനിറ്റ് കണ്‍വീനര്‍ ഗോപാല്‍ റായ് നേരത്തെ അറിയിച്ചിരുന്നു.
5/ 6
ഡല്‍ഹിയിലെ 70 സീറ്റുകളില്‍ 62 എണ്ണവും തൂത്തുവാരിയാണ് എ.എ.പി വീണ്ടും അധികാരത്തിലെത്തിയത്.