അയോധ്യ: രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ കഴിഞ്ഞതോടെ അയോധ്യയിൽ സ്ഥലവില കുതിച്ചുയർന്നു. മുപ്പത് മുതൽ നാൽപത് ശതമാനം വരെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ചതുരശ്ര അടിക്ക് 900 രൂപയായിരുന്നു അയോധ്യയിൽ വില. എന്നാൽ, രാമക്ഷേത്രം യാഥാർഥ്യമാകാൻ പോകുന്നതോടെ വില കുത്തനെ ഉയർന്നിരിക്കുകയാണ്.