കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് നെറ്റ് വർക്ക് Network 18 നും ഫെഡറൽ ബാങ്കും സംയുക്തമായി നടത്തുന്ന ക്യാമ്പയിനാണ് സഞ്ജീവനി- ജീവിതത്തിലേക്ക് ഒരു കുത്തിവെപ്പ്( Sanjeevani- a shot of life ). വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ തട്ടിൽ ചർച്ചയാക്കുക, അവബോധം സൃഷ്ടിക്കുക, തെറ്റായ ധാരണകൾ ഇല്ലാതാക്കുക തുടങ്ങിയവയാണ് ക്യാമ്പയിൽ ലക്ഷ്യമിടുന്നത്.
പഞ്ചാബിലെ അമൃത്സറിലുള്ള അട്ടാരി അതിർത്തിയിൽ നിന്നാണ് സഞ്ജീവനിയുടെ പ്രയാണം ആരംഭിക്കുന്നത്. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പകർന്ന് കൊണ്ട് രാജ്യമെമ്പാടും സഞ്ജീവനി വാഹനം പര്യടനം നടത്തും. അമൃത്സറിൽ നിന്നും തുടങ്ങി ഇൻഡോർ, നാസിക്ക്,ഗുണ്ഡൂർ, ദക്ഷിണ കന്നഡ എന്നിങ്ങനെ പ്രധാന അഞ്ച് ജില്ലകളിലൂടെയും വാഹനം സഞ്ചരിക്കും.
പഞ്ചാബിലെ അമൃത്സറിലുള്ള അട്ടാരി അതിർത്തിയിൽ വച്ചാണ് ക്യാമ്പയിന് തുടക്കമാവുക. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല, നാരായണ ഹെൽത്ത് ചെയർപേഴ്സൺ ദേവി ഷെട്ടി, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് സിദ്ധു, അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഡിജി രാകേഷ് അസ്താന, സിഎൻഎൻ ചീഫ് മെഡിക്കൽ കറസ്പോണ്ടൻ്റ് ഡോ. സഞ്ജയ് ഗുപ്ത തുടങ്ങിയവർ വേദിയിലും, ഓൺലൈനായും പരിപാടിയിൽ പങ്കെടുക്കും