ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. രാഷ്ട്രപതിഭവൻ കൾച്ചറൽ സെന്ററിൽ നടന്ന യോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവരും പങ്കെടുത്തു. (ചിത്രങ്ങൾ- പ്രധാനമന്ത്രി നരേന്ദ്രമോദി- ഫേസ്ബുക്ക്)
ജി 20-യുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുമ്പോൾ ധാരാളം സന്ദർശകർ രാജ്യത്തേയ്ക്ക് എത്തും. രാജ്യത്തിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാനും ജി 20 മീറ്റിംഗുകൾക്ക് വേദിയാകുന്ന സ്ഥലങ്ങളിലെ പ്രാദേശിക സമ്പദ്വ്യവസ്ഥ ഉത്തേജിപ്പിക്കാനും ജി 20 ഉച്ചകോടി അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നതിലൂടെ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. (ചിത്രത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രധാനമന്ത്രിക്കൊപ്പം) (ചിത്രങ്ങൾ- പ്രധാനമന്ത്രി നരേന്ദ്രമോദി- ഫേസ്ബുക്ക്)