Lok Sabha Elections 2019: ആദ്യഘട്ടത്തിൽ വിധിയെഴുതാൻ വോട്ടർമാരുടെ നീണ്ടനിര
First Phase of Voting for Lok Sabha Elections 2019:18 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ആന്ധ്രപ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നു. അസം ഒഴികെയുള്ള വടക്ക് കിഴക്കൻ സ്ഥാനങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലും ആദ്യഘത്തിലാണ് ജനവിധി. ആന്ധ്രപ്രദേശ്, അരുണാചൽ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു.