ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എന്‍ഡിഎ നേടിയ വൻ വിജയം ആഘോഷമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്(ചിത്രം എപി) ഉത്തർപ്രദേശിലെ 80 ലോക്സഭ സീറ്റുകളിൽ 63 സീറ്റുകളാണ് എൻഡിഎ നേടിയത്.(ചിത്രം എപി) കേശവ് പ്രസാദ് മൗര്യയ്ക്കും ദിനേശ് ശർമയ്ക്കുമൊപ്പം പാർട്ടി ആസ്ഥാനത്ത് എത്തിയാണ് യോഗി വിജയം ആഘോഷിച്ചത്(ചിത്രം എപി) 2014ൽ 80 സീറ്റുകളിൽ 71ലും ബിജെപി വിജയം നേടിയിരുന്നു ഇത്തവണ ബിജെപി 49 സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു എക്സിറ്റ്പോൾ ഫലങ്ങൾ. അതും മറികടക്കുന്ന പ്രകടനമാണ് പാർട്ടി കാഴ്ച വെച്ചിരിക്കുന്നത്(ചിത്രം എപി) ലോക്സഭയിൽ നിർണായക സ്വാധീനമാകുന്ന യുപിയിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു(ചിത്രം എപി) എസ്പി ബിഎസ്പി സഖ്യം മഹാഗഡ്ബന്ധനുമായി എത്തിയിട്ടും ബിജെപിയെ തറപറ്റിക്കാൻ കഴിഞ്ഞില്ല(ചിത്രം എപി) കോൺഗ്രസിന്റെ മണ്ഡലമായ അമേഠിയിൽ രാഹുലിനെ സ്മൃതി ഇറാനി പരാജയപ്പെടുത്തി 50,000ൽ അധികം വോട്ടുകൾക്കാണ് സ്മൃതിയുടെ വിജയം