മഹാരാഷ്ട്ര അകോലയിലെ സർക്കാർ മെഡിക്കൽ കോളജിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മന്ത്രി ബച്ചു കടു ഇവിടെ മിന്നൽ സന്ദർശനം നടത്തിയിരുന്നു. മഹാരാഷ്ട്ര സർക്കാരിലെ ജലവിഭവം, വനിത-ശിശുക്ഷേമം തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കടു, അകോല ജില്ല ഗാർഡിയൻ മിനിസ്റ്റർ കൂടിയാണ്. (Image-@RealBacchuKadu Twitter )
ഭക്ഷണത്തിന്റെ നിലവാരം അടക്കമുള്ള വിഷയങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട മന്ത്രി പെട്ടെന്നുള്ള പ്രകോപനത്തിൽ ഇയാളെ അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്. ആശുപത്രിയില്‍ രോഗികൾക്ക് നല്‍കുന്നത് മോശം ഭക്ഷണമാണെന്നത് സംബന്ധിച്ച് നേരത്തെയും പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. (Image-@RealBacchuKadu Twitter)
ആശുപത്രിയിലെ ഭക്ഷണവിതരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സബ് ഡിവിഷണൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ ബച്ചു കടു പ്രതികരിച്ചത്. ഇതിന് പുറമെ ആശുപത്രിയിലേക്കുള്ള ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളുടെ രേഖകൾ സൂക്ഷിക്കാത്തത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. (Image-@RealBacchuKadu Twitter)