വ്യാഴാഴ്ച വൈകിട്ടോടെയാണ് ഈസ്റ്റ് മിഡ്നപുരിലെ ബിറുലിയ ബാസാറിൽ മമതയ്ക്ക് നേരെ ആക്രമണം നടന്നത്. പ്രദേശവാസികളുമായി സംവദിക്കുന്നതിനിടെ നാലഞ്ച് ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ടായിരുന്നു. അതുപോലെ വലതു തോളിനും കൈത്തണ്ടയിലും പരിക്കുകളുണ്ട്.
നല്ല രീതിയിൽ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ പങ്കെടുക്കുമ്പോൾ വീൽച്ചെയറിന്റെ സഹായം തേടണമെന്നും അറിയിച്ചതായാണ് റിപ്പോർട്ട്. വരുന്ന കുറച്ച് ദിവസത്തേക്ക് മമതയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് വിലയിരുത്താൻ നാലംഗ ഡോക്ടർമാരുടെ മെഡിക്കൽ പാനലും സജ്ജമാക്കിയിട്ടുണ്ട്.